മണാശ്ശേരിയിൽ റോഡ് നവീകരിക്കാൻ പൊളിച്ച ബസ് സ്റ്റോപ്പ്‌ പുനർനിർമ്മിച്ചില്ല ; കുട്ടികളും സ്ത്രീകളുമടക്കം ബസ് കാത്തിരിക്കുന്നത് പെരുവെയിലത്ത്

മണാശ്ശേരി -പുൽപറമ്പ് റോഡിൽ, മണാശ്ശേരി അങ്ങാടിയിൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് നവീകരിക്കാൻ PWD പൊളിച്ചു മാറ്റി മാസങ്ങൾ ആയിട്ടും പുനർനിർമിച്ചില്ല .കുട്ടികളും സ്ത്രീകളുമടക്കം പൊരിവെയിലത്തു ബസ് കാത്തിരിക്കുന്ന ദയനീയ സാഹചര്യം ആണ് ഇപ്പോൾ ഉള്ളത് .ഈ ദുരിതത്തിന് എത്രെയും പെട്ടന്നു പരിഹാരം കാണണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ് .

ബസ് സ്റ്റോപ്പ്‌ പുനസ്ഥാപിക്കണം എന്ന ആവശ്യം പല തവണ വേണ്ടപ്പെട്ട ഭരണ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ദയിൽ പെടുത്തിയിട്ടും ഫലം കണ്ടില്ല . ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ദയിൽ എത്തി നടപടി എടുക്കാൻ ആയി എല്ലാ വിധ വഴികളും തേടുകയാണ് ഇവിടെത്തുക്കാർ .

error: Content is protected !!