
newsdesk
തിരുവഞ്ചുഴി ദേവീക്ഷേത്രത്തിൽ പൗർണമി പൂജയും നെയ്ദീപ സമർപ്പണവും നടന്നു.ക്ഷേത്രം തന്ത്രി കിഴക്കൻപാട്ട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും രൂപേഷ് നമ്പൂതിരിയുടെ നേതൃത്വത്തിലും വിശേഷാൽ പൂജകൾ നടന്നു.
കുഴിപ്പുറം ഇല്ലം അനൂപ് നമ്പൂതിരിയുടെയും അരിക്കുളങ്ങര ശ്രീജിത്ത് പണിക്കരുടെയും നേതൃത്വത്തിൽ താംബൂല പ്രശ്നവും നടന്നു.
ക്ഷേത്രം പ്രസിഡൻറ് ഇലഞ്ഞിക്കൽ രാജൻ സെക്രട്ടറി കെ.ടി. നളേശൻ ,സുഭാഷ് മാടാരി,ജിനൻ പരതയിൽ, വേണു തടപറമ്പിൽ, സഹദേവൻ പരതയിൽ, സുരേന്ദ്രൻ , സാവിത്രി, സത്യ, പ്രേമ ,ശോഭന തുടങ്ങിയവർ നേതൃത്വം നൽകി.