റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവ സന്ദർശിച്ച് മുക്കം, നരിക്കുനി,കുന്ദമംഗലം കോളേജിലെ അധ്യാപകരും കുട്ടികളും

മുക്കം, നരിക്കുനി,കുന്ദമംഗലം കോളേജിലെ അധ്യാപകരും കുട്ടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു മുക്കം പോലീസ് സ്റ്റേഷൻ, കുന്ദമംഗലം പോലീസ് സ്റ്റേഷൻ, നരിക്കുനി ഫയർ സ്റ്റേഷൻ എന്നിവ സന്ദർശിച്ചു.

പതാക ഉയർത്തിയതിന് ശേഷം വിദ്യാർത്ഥികൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്ലാസ് സംഘടിപ്പിച്ചു. ശേഷം മധുരവിതരണം നടത്തി.

മുക്കം എബിസി ട്രെയിനിങ് അക്കാദമി യുടെ പേരിൽ പോലീസുദ്യോഗസ്ഥർക്ക് ടീച്ചേർസ് ആയ ഇസ്മത്ത്, രമ്യ ഉപഹാരം സമർപ്പിച്ചു.കുന്ദമംഗലം എ ബി സി ടീച്ചേർസ് ആയ ഷഹാന, ഹന്ന, നസീമ എന്നിവർ ചേർന്നു പോലീസ് ഉദ്യോഗസ്ഥർക്ക് ഉപഹാരം സമർപ്പിച്ചു.നരിക്കുനി എ ബി സി ടീച്ചേർസ് ആയ ദിവ്യ, റിഷാന, റാഷിദ എന്നിവർ ചേർന്നു ഫയർ ഉദ്യോഗസ്ഥർക്ക് ഉപഹാരം സമർപ്പിച്ചു.

error: Content is protected !!