ചുരത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയിൽ ഇടിച്ചു ;തെറിച്ചു രണ്ടു പേർ കൊക്കയിൽ വീണു

താമരശ്ശേരി:ചുരത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയിൽ ഇടിച്ചു രണ്ടു പേർ കൊക്കയിൽ വീണു.ചുരം അഞ്ചാം വളവിനു സമീപമാണ് അപകടം.ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ ഭിത്തിയിൽ ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കോഴിക്കോട് സ്വദേശി കളാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.ഇരുവരെയും പുറത്തെത്തിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

error: Content is protected !!