തൃക്കുടമണ്ണ തൂക്കുപാലം തകർന്നിട്ട് മാസങ്ങൾ:പ്രിയങ്കാഗാന്ധിക്ക് നിവേദനം നൽകി

മുക്കം : തൃക്കുടമണ്ണ തൂക്കുപാലം പുനർനിർമിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ്. കമ്മിറ്റി പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നൽകി.

പ്രിയങ്കാ ഗാന്ധിക്ക് കൈമാറാനുള്ള നിവേദനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ ഏറ്റുവാങ്ങി.ആബിദ് കുമാരനെല്ലൂർ,യു.കെ.അംജദ് ഖാൻ, കെ.എം. അഷ്റഫലി, കലം കൊമ്പൻ മുഹമ്മദ്, അസീസ് ഒളകര,ചെമ്പൻ കുഞ്ഞാലി എന്നിവർ പങ്കെടുത്തു. തൃക്കുടമണ്ണ തൂക്കുപാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നുവീണതാണ്.ഇതുമൂലം കാരശ്ശേരി പഞ്ചായത്തിലെ പാലിയിൽ തടപ്പറമ്പ് നിവാസികൾക്ക് മുക്കത്തേക്ക് നേരിട്ടുള്ള യാത്രാമാർഗം ഇല്ലാതായി.

ക്ഷേത്രത്തിലേക്കുള്ള ഭക്തർക്കും വഴിയടഞ്ഞു. വലിയ ചെലവുവരുന്ന പാലം പുതുക്കിപ്പണിയാൻ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോസഹായം വേണ്ടിവരുമെന്നാണ് ഗ്രാമപ്പഞ്ചായത്ത് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കാഗാന്ധിയുടെ സഹായം തേടുന്നത്.

error: Content is protected !!