
Report: Web Desk
‘റൗഡി ബേബി’യ്ക്ക് 100 കോടിയിലധികം വ്യൂവേഴ്സ്. ധനുഷ് സായ് പല്ലവി ഒന്നിച്ച മാരി 2 വിലെ റൗഡി ബേബി എന്ന ഹിറ്റ് ഗാനം കാണാത്തവരായി ആരും തന്നെയില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ഗാനം 100 കോടി കാഴ്ചക്കാരുമായി റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള പതിനഞ്ചാമത്തെ ഗാനമാണ് റൗഡി ബേബി. യുവന് ശങ്കര്‍ രാജ സംഗീതം നല്കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് പ്രഭുദേവയാണ് നൃത്ത സംവിധാനം നിര്‍വ്വഹിച്ചത്. ധനുഷും സായ് പല്ലവിയും ഒന്നിച്ച ഗാനം 2019 ജനുവരി 2ന് ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. മാരിസിനിമയുടെ രണ്ടാംഭാഗമാണിത്.
റിലീസ് ചെയ്ത ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള ആളുകൾ ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഈ പാട്ടിലെ നൃത്തരംഗങ്ങള്‍ക്ക് സായി പല്ലവിക്കും ധനുഷിനും ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. പാട്ട് ഹിറ്റാക്കിയവര്‍ക്ക് ധനുഷ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. എഫ് എമ്മുകളിലും മ്യൂസിക് ചാനലുകളിലും മാസങ്ങളോളം ഈ പാട്ട് ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്നു.