
newsdesk
പരിമിതികൾ ഒരുപാടുള്ള ആസീം ഒരു പട്ടം പോലെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ ആയിരുന്നു എന്നും .ഇന്ന് അവൻ കണ്ട സ്വപ്നങ്ങൾ എല്ലാം അവന്റെ കൈകുമ്പിളിൽ ആണ് . ഒടുവിൽ അവൻ നേടിയിരിക്കുന്ന സ്വർണ്ണമെഡലുകളെക്കാൾ തിളക്കമുണ്ട് അവന്റെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിക്ക് .
കേരള സ്റ്റേറ്റ് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ജലാശയത്തിൽ നീന്തിത്തുടിക്കുന്ന സ്വർണമത്സ്യം പോലെ നീന്തൽക്കുളത്തിൽ നീന്തിത്തുടിച്ച് സ്വർണമെഡലുകൾ വാരി കൂട്ടിയിരിക്കുകയാണ് കോഴിക്കോടിന്റെ സ്വന്തം മുഹമ്മദ് ആസീം.
ജന്മനാ ഇരുകൈകളും ഇല്ലാതിരു ന്നിട്ടും തളരാതെ വിജയക്കൊടി പാറിച്ചാണ് ഈ പതിനെട്ടുകാരൻ വിസ്മയമാകുന്നത്. തൃശൂർ അക്വാട്ടിക് കോംപ്ല ക്സിൽ നടന്ന എട്ടാമതു കേര ള സ്റ്റേറ്റ് പാരാ സ്വിമ്മിംഗ് ചാമ്പ്യ ൻഷിപ്പിൽ 100, 50 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബാക്സസ്ട്രോ ക് എന്നീ വിഭാഗങ്ങളിലെ എസ് ടു വിഭാഗത്തിലാണ് ആസീം സ്വർണം സ്വന്തമാക്കിയത്. നേരത്തേ പെരിയാർ നീന്തിക്കടന്ന് വാർത്തകളിൽ ഇടം നേടിയ ആസീമിനെ നീന്തൽ പരിശീലകൻ സജി വാളശേരിയാണു മത്സരങ്ങളുടെ ലോകത്തേക്കു കൊ ണ്ടുവന്നത്.ആർട്ടിസ്റ്റ് ആകണമെന്നായി രുന്നു ആസീമിന് ആഗ്രഹം.
കൈകളില്ലാതെ ജനിച്ച അവൻ കാലുകൾകൊണ്ട് ചായക്കൂട്ടു കൾ ചാലിച്ച് തന്റെ സ്വപ്നങ്ങൾക്കു ചിറകുനൽകി. പിന്നീടെ പ്പോഴോ തോന്നിയ ആഗ്രഹമാണു തന്നെ നീന്തലിൽ എത്തിച്ചതെന്ന് ആസീം പറയുന്നു. ഇപ്പോൾ രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിൽ മത്സരിക്കണമെന്നും മെഡൽ നേടണമെന്നുമാണ് ആഗ്രഹം.
പലരും പല കുറവുകളും പ റഞ്ഞ് തങ്ങളുടെ കഴിവുകൾ കുഴികുത്തിമൂടുമ്പോൾ ചുറ്റിലു മുള്ള അവസരങ്ങൾ നമ്മൾ തേ ടിക്കണ്ടെത്തണമെന്നും അതിൽ വിജയംനേടാൻ പ്രയത്നിക്കണമെന്നും ആസീം പറയുന്നു.
മുഹമ്മദ് ഷഹീദ് – ജംഷീന ദമ്പതികളുടെ മകനും നീലേശ്വരം ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയുമായ ഈ പ്രതിഭ, ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന ദേശീയ പാരാ സ്വി മ്മിംഗ് ചാമ്പ്യൻഷിപ്പിലേക്കു മ ത്സരിക്കാനും യോഗ്യത നേടിയാണ് തൃശൂരിൽനിന്നു മടങ്ങിയത്.