ബാലുശ്ശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്∙ ബാലുശ്ശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. മടവൂർ സിഎം മഖാമിന് സമീപം തച്ചം കുന്നുമ്മൽ അനസ് (30) ആണ് മരിച്ചത്. ചെന്നൈയിൽ യൂബർ ടാക്സി ഡ്രൈവർ ആയിരുന്നു അനസ്. കാർ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് യാത്രക്കാർ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഭാര്യ: ഫാത്തിമ നസ്റിൻ. മക്കൾ: അമാന ഫാത്തിമ, തെൻഹ ഫാത്തിമ. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്.

error: Content is protected !!