
Report: Web Desk
മാസ്‌ക് ധരിക്കുന്നവരാണ് കോവിഡ് രോഗികളാകുന്നത് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പുതിയ വാദം.മയാമിയിൽ നടന്ന പരിപാടിക്കിടെയാണ് മാസ്ക്കിനെതിരെ തെളിവുകൾ ഒന്നും ഇല്ലാതെയുള്ള ട്രംപിൻറെ ഈ പുതിയ വാദം.
കഴിഞ്ഞ മാസം വൈറ്റ് വെച്ച് ഹൗസിൽ നടന്ന സമ്മേളനത്തിൽ ധാരാളം ആളുകൾ പങ്കെടുക്കുകയും ഇതിനു പിന്നാലെ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോഴാണ് ട്രംപ് മാസ്ക് ധാരികൾക്ക് നേരെ തിരിഞ്ഞത്.എന്നാൽ കോവിഡിനെ തടയാൻ വാക്സിനുകൾ ഇല്ലാത്തതിനാലും പരീക്ഷണഘട്ടത്തിലായതിനാൽ മാസ്ക് വെക്കുക എന്നതാണ് പ്രധിരോധ മാർഗമെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രീവെൻഷൻ ഡയറക്ടർ പറഞ്ഞു.