സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് കണ്ണൂരിലെ ലോട്ടറി വിൽപ്പനക്കാരൻ

കണ്ണൂരിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് 53 വയസുകാരനായ രഘുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽക്കുന്നയാളാണ് രഘു. ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളനു എന്നാണ് നിഗമനം.

സിപിഎം ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇടയ്ക്ക് രഘു രാത്രി തങ്ങാറുണ്ടെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

error: Content is protected !!