ഇരുവഴിഞ്ഞി പുഴയിൽ വയനാട് സ്വദേശി മുങ്ങി മരിച്ചു

തിരുവമ്പാടി: മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി കൊല്ലപ്പള്ളി അഖില്‍ ജോണ്‍ (30) ആണ് മുങ്ങി മരിച്ചത്. പുല്ലൂരാംപാറയിലെ ഭാര്യാവീട്ടില്‍ എത്തി കുളിക്കുന്നതിനിടെയാണ് അപകടം. പുല്ലൂരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ അതിര ജെയിംസ് ആണ് ഭാര്യ.ഒന്നര മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത് .

error: Content is protected !!