
News Desk
കോഴിക്കോട് : കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ വിസമ്മതിച്ചതായി പരാതി. കൊല്ലംചിറ സ്വദേശി ജിനീഷിൻ്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ചത്. ഇതേ തുടർന്ന് ഡോക്ടർമാർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് ഓട്ടോ ഡ്രൈവറായ കൊല്ലംചിറ സ്വദേശി ജിനീഷ് കുഴഞ്ഞുവീണത്. തുടർന്ന് ഓട്ടോ ഡ്രൈവർമാർ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജിനേഷ് മരിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവില്ലെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിക്കുകയായിരുന്നു.