താമരശ്ശേരിയിൽ പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി പോലീസ്

താമരശ്ശേരി:താമരശ്ശേരി ഭാഗത്തു നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയ്ക്കാണ് പോലീസ് കൈകാണിച്ചത്, എന്നാൽ നിർത്താൻ തയ്യാറാവാതെ കാർ മുന്നോട്ട് നീങ്ങി, പോലീസും പിന്തുടർന്നു, ഇടക്ക് വെച്ച് തിരിച്ച കാർ താമരശ്ശേരി ഭാഗത്തേക്ക് നീങ്ങി പോലീസും വിട്ടില്ല.ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോൾ റോഡാകെ ബ്ലോക്ക് ഉടൻ വലതുവശത്തെ പോക്കറ്റ് റോഡിൽ പിടിച്ചു, പോലീസ് പിന്നാലെയും കുതിച്ചു, ഏറെ മുന്നോട്ട് നീങ്ങിയപ്പോൾ റോഡരികിൽ കിടന്ന വലിയ കരിങ്കല്ലിൽ തട്ടി കാർ നിന്നു, ചാടി ഇറങ്ങിയ പോലീസ് ഡ്രൈവറെ പിടികൂടി.,

മരണപാച്ചിലിനിടയിൽ കാറിന്റെ ഇടതു ഭാഗം ലോറിയിലും, മറ്റൊരു വാഹനത്തിലും ഇടിച്ചതു കാരണം വാഹനത്തിന്റെ ഒരു ഭാഗം തകർന്നു . വാഹനത്തിൽ നിന്നും മയക്ക് മരുന്നൊന്നും കണ്ടെത്താനായില്ല .വാഹനത്തിൽ ഡ്രൈവറുടെ കൂടെയുണ്ടായിരുന്നത് പെൺ സുഹൃത്തായിരുന്നത് കാരണം ആണ് അയാൾ വണ്ടി നിർത്താതെ പോയതെന്നാണ് വിലയിരുത്തൽ .

error: Content is protected !!