കോഴിക്കോട് പെരുവയൽ സ്വദേശി 15 ലക്ഷം രൂപയുമായി ട്രെയിൻ യാത്രക്കിടെ പിടിയിൽ

കോഴിക്കോട്∙ ട്രെയിനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 15.5 ലക്ഷം രൂപയുമായി യുവാവിനെ റെയിൽവേ സുരക്ഷാ സേന പിടികൂടി. കോഴിക്കോട് പെരുവയൽ സ്വദേശി സ്മിജിത്ത് (46) ആണ് ആർപിഎഫിന്റെ പിടിയിലായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ട്രെയിനിൽ മദ്യം, ലഹരി വസ്തുക്കൾ, പണം എന്നിവ കടത്തുന്നതായി നേരത്തേ സൂചന ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് നിസാമുദ്ദീൻ – എറണാകുളം പ്രതിവാര ട്രെയിനിൽ യാത്ര ചെയ്ത സ്മിജിത്തിൽ നിന്നു 15,56,550 രൂപ പിടികൂടിയത്. തുടർ നടപടിക്കായി ആദായ നികുതി വിഭാഗത്തിനു കൈമാറി.

error: Content is protected !!