ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ മുഖ്യപ്രതികൾക്ക് ജീവപര്യന്തവും കഠിന തടവും

Report: Web Desk

ആലപ്പുഴ:ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ.19 കാരനെയാണ് ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കേസിൽ മുഖ്യപ്രതികൾക്ക് ജീവപര്യന്തവും കഠിന തടവും, കൂട്ടുപ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ക്രിക്കറ്റ് കളിസ്ഥലത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം.

2011 മാർച്ച് 14 നായിരുന്നു പള്ളിപ്പാട് പൊയ്യക്കരയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികൾ ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലത്ത് ചിലർ കൂട്ടംകൂടി മദ്യപിക്കുന്നതിനെ ശരത് ചന്ദ്രൻ എതിർത്തത്. തൊട്ടടുത്ത ദിവസം ഒന്നാം പ്രതി ശ്യാം ദാസിന്‍റെ നേതൃത്വത്തിൽ പ്രതികൾ ക്രിക്കറ്റ് കളി തടസ്സപ്പെടുത്തി. ഇത് ശരത് ചന്ദ്രൻ ചോദ്യം ചെയ്തപ്പോൾ സ്റ്റംപ് ഊരി തലയ്ക്കടിച്ചെന്നാണ് ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. മകനെ കൊന്നവർക്ക് അഹർമായ ശിക്ഷ കിട്ടിയെന്ന് ശരത്ചന്ദ്രന്‍റെ മാതാപിതാക്ക‌ൾ പറഞ്ഞു.

error: Content is protected !!