നബിദിനത്തിന്റെ നിറവിൽ നാട് ; തോട്ടുമുക്കം ഹയാത്തുൽ ഇസ്‌ലാം മദ്രയുടെ ആഭിമുഖ്യത്തിൽ നബിദിനം വിപുലമായി ആഘോഷിച്ചു

newsdesk

തോട്ടുമുക്കം ഹയാത്തുൽ ഇസ്‌ലാം മദ്രയുടെ ആഭിമുഖ്യത്തിൽ നബിദിനം വിപുലമായി ആഘോഷിച്ചു .
തോട്ടുമുക്കം മഹല്ല് ഖാളി അബ്ദുൽ ലത്തീഫ് ബാഖവി പതാക ഉയർത്തി .മഹല്ല് ഖത്തീബ് ഉസ്മാൻ ബിസ്ബാഹ് ,മുഹമ്മദ് മുസ്‌ലിയാർ ,എന്നിവർ സംസാരിച്ചു .
തോട്ടുമുക്കം ജുമാമസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച നബിദിന റാലി തോട്ടുമുക്കം ടൌൺ ചുറ്റി മദ്രസ പരിസരത്തു സമാപിച്ചു.100 കണക്കിനാളുകൾ നബിദിന റാലിയിൽ പങ്കെടുത്തു.റാലിക്ക്
മഹല്ല് പ്രസിഡന്റ് ഒ എസ് കാസിം ,സെക്രട്ടറി കരീം ,കൊന്നാലത്ത് മൊയ്‌ദീൻ ,വൈ .പി അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി .തുടർന്ന്
പായസ വിതരണം ,അന്നദാനവും നടന്നു .

error: Content is protected !!