താമരശ്ശേരി തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി വയറുകൾ കൊണ്ടു പോകുന്നത് അഴുക്ക് ചാലിലൂടെ ;- ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ നിരവധി ആളുകളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന രൂപത്തിലാണ് വയറുകൾ

newsdesk

താമരശ്ശേരി ; ചുങ്കം ജംഗ്ഷൻ മുതൽ  കൊയിലാണ്ടി ഭാഗത്തേക്ക് സ്ഥാപിച്ച തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി ലൈനുകൾ സ്ഥാപിച്ചത് വെള്ളം ഒഴുകി വരുന്ന അഴുക്ക് ചാലിലൂടെ. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ നിരവധി ആളുകളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന രൂപത്തിലാണ് വയറുകൾ സ്ഥാപിച്ചത്. ഭൂമിക്കടിയിലൂടെ സ്ഥാപിക്കേണ്ടതിന് പകരം ലൈനുകൾ കുഴിയെടുക്കുന്ന തുക ലാഭിക്കുന്നതിനാകണം ഓവ്ചാലിലൂടെ ലൈൻ കൊണ്ടു പോകുന്നത്.

കാര്യങ്ങളുടെ ഗൗരവം പ്രദേശവാസികൾ നേരിട്ടുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതാണ്, എന്നാൽ കരാറുകാരായ കമ്പനിയുടെ എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

error: Content is protected !!