ഹർഷീനയ്ക്ക് നീതി കിട്ടേണ്ടത് നാടിന്റെ ആവശ്യം; ഒരു വിഭാഗം സംഘടിതമായി അട്ടിമറിക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയുടെ പരാജയമാണ്; ജോയ് മാത്യു

newsdesk

കോഴിക്കോട്: അഞ്ചു വർഷം വയറിൽ ശസ്ത്രക്രിയ കത്രികയുമായി കഴിയേണ്ടി വന്ന ഹർഷിനയ്ക്ക് നീതി കിട്ടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് നടനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യു. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടക്കുന്ന ഹർഷീനയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 100ാം ദിനമായ തിരുവോണനാളിൽ ഹർഷിന സമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി സദ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹർഷീന തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയ്ക്ക് കാരണക്കാരായ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരത്തിനിറങ്ങിയത്.ഹർഷീനയുടെ വിഷയത്തിൽ പൊലീസ് കുറ്റക്കാരെ കണ്ടെത്തി എന്നാണറിയുന്നത്. എന്നാൽ നടപടി അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കേൾക്കുന്നു. പൊലീസിന്റെ കണ്ടെത്തലുകൾ ഒരു വിഭാഗം സംഘടിതമായി അട്ടിമറിക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയുടെ പരാജയമാണെന്നും ജോയ് മാത്യു പറഞ്ഞു.

സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് , ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്ക
ൽ, കെ.ഖാദർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹിമാൻ, സുബൈർ മണലൊ
ടി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!