കോഴിക്കോട്ഗ്യാസ് സിലിണ്ടർ കയറ്റിയ ഗുഡ്സ് വാഹനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

newsdesk

കോഴിക്കോട്:വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനത്തിന് തീപിടിച്ചു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഡ്രൈവറുടെയും, നാട്ടുകാരുടെയും അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്.
കോഴിക്കോട് പുറമേരിയിൽ ഇന്ന് രാവിലെയാണ് ഗ്യാസ് സിലിണ്ടര് കയറ്റി പോവുകയായിരുന്ന ഗുഡ്‌സ് വാഹനത്തിന് തീപിടിച്ചത് .സംഭവം ശ്രദ്ധയിൽ പെട്ട ഡ്രൈവർ പുറത്തിറങ്ങിയപ്പോഴാണ് ക്യാബിനിന് പിന്നിൽ നിന്ന് തീ ഉയരുന്നത് കാണുന്നത് .ഉടൻ തന്നെ ഡ്രൈവർ ഫയർ എസ്റ്റുംഗുഷർ ഉപയോഗിച്ച് തീ കെടുത്തുകയും ഇതിനിടയിൽ നാട്ടുകാർ സിലിണ്ടര് പുറത്തേക്ക് മാറ്റുകയുമായിരുന്നു.

error: Content is protected !!