തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

NEWSDESK

തിരുവമ്പാടി: സാമ്പത്തിക ക്രമക്കേടും പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയതിൻ്റെ പേരിൽ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് .കോഴിക്കോട് തോട്ടുമുക്കത്തെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. ഇരുന്നൂറ് മീറ്റർ അകലെ വച്ച് പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു.

പൊലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായി. ജോർജ് എം തോമസിൻ്റെ വീടും വസ്തുവകകളും പൊതു സ്വത്തായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒരു മാസം മുൻപാണ് ജോർജ് എം തോമസിനെതിരെ പാർട്ടി നടപടിയെടുത്തത്. ഒരു വർഷത്തേക്കാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ മുൻ എംഎൽഎയെ സസ്പെൻഡ് ചെയ്തത്.

പീഡനക്കേസിൽ പണം വാങ്ങി പ്രതിയെ മാറ്റി, ക്വാറി ഉടമകളിൽ നിന്ന് വീട് നിർമാണത്തിനായി സാധനങ്ങൾ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് നടപടിക്ക് കാരണം. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ പൊലീസിലും വിജിലൻസിലും പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!