താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

WebDesk

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു താമരശ്ശേരി പരപ്പൻപോയിൽ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡിൽ ഇറക്കിവിടുകയായിരുന്നു. എന്നാൽ ഇതിനു ശേഷം പ്രവാസിയെ കുറിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതിനിടെ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഒരു വെള്ള സ്വിഫ്റ്റ് കാറിലാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോയത്.എന്നാൽ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ വ്യക്തമല്ല, നമ്പർ അവസാനിക്കുന്നത് 7001-ൽ ആണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് പോലീസ് ചില നമ്പറുകൾ പരിശോധിക്കുകയാണ്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ പണം കിട്ടാനുള്ളവർ ക്വട്ടേഷൻസംഘാംഗങ്ങളെ വിട്ട് തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.

error: Content is protected !!