
WebDesk
കുന്ദമംഗലം വയനാട് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ സഹിതം രണ്ടുപേരെ പൊലീസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എ.സി.പി കെ.സുദർശനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. രാജ്യാന്തര ബന്ധം സംശയിക്കുന്ന കേസിൽ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.
പൊലീസ് പിടികൂടിയ എം.ഡി.എം.എയുടെ വിപണിമൂല്യം 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരും. കോഴിക്കോട് മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന പ്രതി സഹദും കൂട്ടാളി നസ്ലിമും വിദ്യാർത്ഥികളെയും ചില്ലറ വിൽപ്പനക്കാരെയും ലക്ഷ്യമിട്ട് സ്ഥിരമായി എം.ഡി.എം.എ എത്തിക്കുന്ന കാരിയർമാരാണെന്നും പൊലീസ് അറിയിച്ചു.