
WebDesk
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പമാണ് ആനന്ദും രാധികയും ദർശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന്ശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്.ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഗുരുവായൂരില്‍ എത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിച്ചു.