നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Web Desk

നടിയെ അക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.മൂന്ന് കോടതികളുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഹാഷ് വാല്യൂമാറിയതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളില്‍ കസ്റ്റഡിയിലായിരിക്കുമ്പോഴാണ് ഹാഷ് വാല്യൂവില്‍ മാറ്റം വന്നിട്ടുള്ളത്.

പള്‍സര്‍ സുനിയില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് വിചാരണ കോടതിയിലും ജില്ലാ കോടതിയിലും അനുമതിയോടെ പരിശോധക്കപ്പെട്ടുവെങ്കിലും ജില്ലാ കോടതിയില്‍ അത്തരത്തില്‍ അനുമതികളൊന്നും നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം. ഇത് സംബന്ധിച്ചാകും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന്റെ വസ്തുത മനസ്സില്ലാക്കാന്‍ കോടതി തന്നെ മുന്‍കൈയെടുക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു.

error: Content is protected !!