ബൂസ്റ്റര്‍ ഡോസ് സൗജന്യം: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്, പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

Web Desk

ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്.

error: Content is protected !!