ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് ആവർത്തിച്ച് ഇ.പി ജയരാജൻ

Web Desk

എ.കെ.ജി സെന്ററിനു നേർക്ക് സ്ഫോടകവസ്തു എറിഞ്ഞതിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആവർത്തിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അവർ മാത്രമേ അങ്ങനെ ചെയ്യൂ എന്ന് ഇ.പി ജയരാജൻ പറഞ്ഞു. കെ. സുധാകരന്റെ ആരോപണങ്ങൾ പരിഹസിച്ചു തള്ളുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എകെജി സെന്റർ പോലെയൊരു പാർട്ടി ആസ്ഥാനം ആക്രമിച്ചാൽ വലിയൊരു വികാരം ഉണ്ടാകും. അത് കേരളം മുഴുവൻ വ്യാപിപ്പിക്കാൻ കഴിയും. അതാണ് അവരുടെ ലക്ഷ്യം. പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട് എന്നൊന്നും പറയുന്നില്ല. എന്നാൽ, എകെജി സെന്ററിന് നേരെയുള്ള ആക്രമണം അപലപനീയമാണ്. പ്രാഥമികമായ അറിവുവെച്ച് കോൺഗ്രസുകാരാണ് ഇത് ചെയ്യാനുള്ള സാധ്യത. പോലീസ് ശക്തമായ അന്വേഷണം നടത്തും.രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളൊക്കെ അവിടെയാണ് ഉണ്ടാകുകയെന്നും അതുകൊണ്ട് ഇവിടെ ഇങ്ങനെ ചെയ്താൽ അത് തങ്ങളുടെ ചുമലിൽ വന്നു വീഴില്ലെന്നുമുള്ള ആലോചനയാണോ ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം സംശയമുന്നയിച്ചു.

error: Content is protected !!