
Web Desk
അത്യാധുനിക സൗകര്യത്തോടെ നവീകരിച്ച കാരശ്ശേരിയിലെ ഹോട്ടൽ ഹൈവേ റെസിഡൻസിയുടെ ഉദ്ഘാടനവും വിവിധ സെക്ഷനുകളുടെ ഉദ്ഘാടനങ്ങളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരിക്കൽ ചടങ്ങും നടത്തി. ഹൈവേ റസിഡൻസിയുടെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. റോസ് ലോഞ്ച് ഓഡിറ്റോറിയം ഉത്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു.
ഗ്യാലക്സി കോൺഫറൻസ് ഹാൾ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത, എമറാൾഡ് കൺവെൻഷൻ സെന്റർ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്,ആയുശിയ ബ്യൂട്ടി ആൻഡ് സ്പാ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ സെലിംകൊടത്തൂരും ബേബി ഹന്നയും ചേർന്ന് ഉത്ഘാടനം ചെയ്തു.

പ്രമുഖ ചിത്രകാരൻ സിഗ്നി ദേവരാജൻ, ബ്രാൻഡിംഗിൽ ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എല്ലാവരുടെയും ബജറ്റിനൊതുങ്ങുന്ന രീതിയിലുള്ള എസി റൂമുകൾ, സ്യൂട്ട് റൂമുകൾ സൗകര്യം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട് എന്ന് മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു.

പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ പിസി ബഷീർ അധ്യക്ഷനായി. മാനേജിങ് പാർട്ണർ ഇബ്രാഹിം സ്വാഗതവും ബാബു കണിയാത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കൊണ്ടോട്ടി ബാപ്പുട്ടി നയിച്ച ഗാന വിരുന്നും അരങ്ങേറി.