
Local News
ചാലിയാറിന് കുറുകെ കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകർന്ന് വീണത്. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്.
തിങ്കളാഴ്ച രാവിലെ ഒൻപത്മണിയോടെ പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്ന് വീഴുകയായിരുന്നു. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണപ്രവർത്തി ഏറെകുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ.
2019 മാർച്ചിലായിരുന്നു പാലം നിർമാണപ്രവൃത്തി തുടങ്ങിയിരുന്നത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറിൽ മലപ്പുറം ഭാഗത്തായും പാലത്തിന്റെ കാലുകൾക്കുവേണ്ടിയുള്ള പൈലിങ് നടത്തി ഐലൻഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവെ കാലവർഷത്തിന്റെ കുത്തൊഴുക്കിൽ പുഴയിലെ ഐലൻഡ് ഒലിച്ചുപോയതോടെ നിർമാണപ്രവൃത്തി നിർത്തിവെക്കുകയും ചെയ്തിരുന്നു. പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കേണ്ടി വന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.