ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍; കരട് സ്‌കൂള്‍ മാന്വല്‍ പുറത്തിറക്കി

Web Desk

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്​ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച്​ വയസായി​​ തന്നെ തുടരുമെന്ന്​ വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി​. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ്​ പ്രവേശനം ആറ്​ വയസ്സിൽ എന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത്​ നിലവിലെ രീതി തുടരുമെന്ന്​ വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഒന്ന്​ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന്​ മൂന്ന്​ മാസത്തെയും പത്താം ക്ലാസിൽ ആറ്​ മാസത്തെയും വയസ്സിളവ്​ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക്​ അനുവദിക്കാം എന്നും കരട് സ്കൂൾ മാന്വലിൽ പറയുന്നു. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക്​ ഒരു ഡിവിഷനിൽ 30 കുട്ടികൾക്കാണ് പ്രവേശനം നൽകുക. ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്​, പത്ത്​ ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടി​കൾക്കും പ്രവേശനം നൽകാം.

error: Content is protected !!