
Web Desk
മൂവാറ്റുപുഴ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. മുഹമ്മദ് ഇസ്മായൽ (24) ശ്യാമള (60)എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെ എം സി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപമായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും,മൂവാറ്റുപുഴ ദിശയിൽ എത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇസ്മായിൽ മരിച്ചു.തുടർന്ന് ശ്യാമളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.