സ്കൂളിൽ പോയ വിദ്യാർഥിനിയെ കാണാതായി; മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Web Desk

കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്ക കടവിനു സമീപത്തുനിന്നാണ് വിദ്യാര്‍ഥിനിയെ കാണാതായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണു തടിക്ക കടവിനു സമീപം പെരിയാറില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്കൂളില്‍ പോയ നന്ദനയെ വൈകിട്ട് മൂന്നു മണിയോടെയാണു കാണാതായത്. കുട്ടിയുടെ സ്കൂള്‍ ബാഗ് പെരിയാര്‍ തീരത്തു നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കുട്ടി െപരിയാര്‍ തീരത്തേക്കു പോകുന്നതു കണ്ടെത്തിയിരുന്നു.

error: Content is protected !!