മിന്നല്‍ മുരളി ; ബോണസ് ട്രെയ്‌ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്

Entertainment Desk

മിന്നല്‍ മുരളിയുടെ ബോണസ് ട്രെയ്‌ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തുന്ന ചിത്രം ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫാണ്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരു കോടിയിലധികം പേരായിരുന്നു കണ്ടത്.

ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

error: Content is protected !!