സര്‍ സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ്; രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരുക്ക്

Web Desk

തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ് നടന്നതായി പരാതി. രണ്ടാംവർഷ ബികോം വിദ്യാർത്ഥി അസുല ഫിന്‍ എന്ന വിദ്യാര്‍ത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. വിദ്യാർത്ഥിയുടെ പരാതി പൊലീസിന് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരില്‍ നിന്നും റാഗിംഗ് പരാതി കിട്ടുന്നത്.കഴിഞ്ഞമാസം റാഗിംഗ് പരാതിയില്‍ സർ സയ്യിദ് കോളജിലെ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വ‍ർഷ ബിരുദ വിദ്യാർത്ഥി ഷഹസാദിനെ മർദിച്ചതിനായിരുന്നു അറസ്റ്റ്.

error: Content is protected !!