വടകര മോഡല്‍ പോളിയിൽ ഇന്റര്‍വ്യൂ 19ന്

ഐ.എച്ച്.ആര്‍.ഡി  യുടെ  കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക്  കോളേജില്‍ വിവിധ തസ്തികകളിലേക്ക്    നവംബർ 19 ന് ഇന്റര്‍വ്യൂ കോളേജില്‍ നടത്തും.  തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍ : കമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍  രാവിലെ 10 മണിക്ക്,   ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എഞ്ചിനീയറിംഗ്  ഡിപ്ലോമ / പ്രസ്തുത വിഷയങ്ങളില്‍  ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം, കമ്പ്യൂട്ടര്‍ ട്രേഡ്സ്മാന്‍  രാവിലെ 11 ന് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ട്രേഡ്സ്മാന്‍ (മെക്കാനിക്കല്‍) ഉച്ചക്ക് 12  മണിക്ക് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്  (മെക്കാനിക്കല്‍).  നിശ്ചിത യോഗ്യത  പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍  കൈവശമുള്ളവരെ മാത്രമേ         ഇന്റര്‍വ്യൂവിനു  പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര്‍  എല്ലാ  സര്‍ട്ടിഫിക്കറ്റുകളുടെയും  അസ്സലും പകർപ്പുകളും സഹിതം  ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക്  0496 2524920.

error: Content is protected !!