പാലക്കാട് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ; വടിവാളിൽ രക്തക്കറയും മുടിനാരിഴയും; ദുരൂഹം

Web Desk

ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണന്നൂരിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഈ കൊലയ്ക്ക് ഉപയോ​ഗിച്ച ശേഷം ഉപേക്ഷിച്ചതാണോ ആയുധങ്ങൾ എന്നത് പൊലീസ് പരിശോധിക്കുന്നു.

error: Content is protected !!