
Web Desk
പ്ലസ് വൺ സീറ്റിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ മാസം തന്നെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്തും. ഈ മാസം 23 ലെ അലോട്ട്മെന്റിന് ശേഷം അഡിഷണൽ ബാച്ചിന്റെ കാര്യത്തിൽ തീരുമാനമെന്നു അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ഒൻപത്, പ്ലസ്‌വൺ ക്ലാസ് കുട്ടികളെ സ്കൂളിലെക്ക് സ്വീകരിച്ച് മന്ത്രിമാർ. ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മണക്കാട് ഹൈ സ്കൂളിൽ നേരിട്ടെത്തി. ചടങ്ങിൽ മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.