പുത്തുമലയിൽ കനത്തമഴ; ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

വയനാട് പുത്തുമലയിൽ കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചാലിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്  മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.കഴിഞ്ഞ പ്രളയകാലത്ത് പുത്തുമല വലിയ ദുരന്തങ്ങൾക്ക് സാക്ഷിയായിരുന്നു.ഒരുപാട് പേരുടെ മരണമടക്കം നിരവധി നാശനഷ്ടങ്ങൾക്ക് പുത്തുമല സാക്ഷ്യം വഹിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനുമുള്ള സാധ്യത അറിയിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ വിഷയം ഗൗരവത്തോടെ കാണണമെന്ന് അധികൃതർ  അറിയിച്ചു.

error: Content is protected !!