കൂടരഞ്ഞിക്ക് ആശ്വാസ ദിനം;ഇന്ന് നടന്ന മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവ്

കൂടരഞ്ഞി: കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മുഴുവൻ വാർഡുകളും കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ഉൾപ്പെട്ട കൂടരഞ്ഞിക്ക് ആശ്വസ ദിനം. ഉറവിടം അറിയാതെ രോഗം സ്ഥീരികരിച്ച പൂവാറൻതോട് സ്വദേശി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ച സ്വകാര്യ ഡെൻ്റൽ ക്ലിനിക്ക് ജീവനക്കാരി എന്നിവരുമായും കാരശ്ശേരി പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തക സഞ്ചരിച്ച ബസിൽ യാത്ര ചെയ്യ്തവരും ഉൾപ്പെടെ പരിശോധനയ്ക്ക് വിധയരായ നൂറോളം ആളുകളുടെ ആൻ്റിജൻ പരിശോധന ഫലം നെഗറ്റീവ്.

കൂടരഞ്ഞി ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിന് സമീപത്തുവച്ച് നടന്ന പരിശോധനയ്ക്ക് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രിയയുടെ നേതൃത്തത്തിലുള്ള ഡോക്ടർമാർ പരാമെഡിക്കൽ ജീവനക്കാർ, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ നേതൃത്തം നൽകി യൂത്ത് വാളണ്ടറി ഫോഴ്ന് അംഗങ്ങളായ നജീബ്, അരുൺ, സനൻ, ജിൻ്റോ എന്നിവർ ആരോഗ്യ പ്രവർത്തകരേ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.

error: Content is protected !!