കർഷക കൂട്ടക്കൊലയിലും പൊലീസ് നടപടിയിലും പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു

Local News

കർഷക കൂട്ടക്കൊലയിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മണാശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ, പ്രജീഷ് എംകെ, രനിൽ രാജ്, മനോജ്‌ സി എന്നിവർ സംസാരിച്ചു.

error: Content is protected !!