നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച്ച

Web Desk

പാലായില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി നിതിനയുടെ പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച്ച നടക്കും. നിലവില്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെന്നും നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും വൈക്കം എംഎല്‍എ സി.കെ ആശ പറഞ്ഞു. ശനിയാഴ്ച് രാവിലെ 8.30 ഓടെയായിരിക്കും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക. ഒന്‍പത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കും. തിന് ശേഷം മൃതദേഹം നിതിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.

error: Content is protected !!