മുക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത പരിഷ്കരണവുമായി നഗരസഭാ അധികൃതർ

Web Desk

മുക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത പരിഷ്കരണവുമായി നഗരസഭാ അധികൃതർ. വില്ലേജ് ഓഫീസ് – പുതിയ ബസ് സ്റ്റാൻഡ് റോഡരികിൽ വ്യാപാരികളുടെ സഹകരണത്തോടെ പാർക്കിങ് സംവിധാനമൊരുക്കി. ശനിയാഴ്ച മുതൽ വാഹനങ്ങൾ ഈ റോഡിൻ്റെ ഒരുവശത്ത് മാത്രമെ നിർത്തിയിടാവൂ. റോഡിൻറെ ഒരു വശത്ത് മാത്രം വാഹനം പാർക്ക് ചെയ്യുന്നതോടുകൂടി റോഡിലെ ട്രാഫിക് പ്രശ്നത്തിന് പരിഹാരമാകും. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ റോഡിന്റെ ഓരോ വശത്തായി വാഹനങ്ങൾ പാർക്ക് ചെയ്യണം. നോ പാർക്കിങ് ബോർഡ് ഓരോ ദിവസവും വ്യാപാരികൾ എടുത്തുമാറ്റി വയ്ക്കുന്നതിന് ഓരോ വ്യാപാര സ്ഥാപനത്തിനും ചുമതല നൽകിയിട്ടുണ്ട്. നഗരസഭാ ചെയർമാൻ പി.ടി.ബാബുവിൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. വ്യാപാരികളും പോലീസും ഭരണസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. നോ പാർക്കിന് ബോർഡ് സ്ഥാപിച്ച് നഗരസഭാ ചെയർമാൻ പി.ടി.ബാബു പരിഷ്കാരം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി.ചാന്ദിനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, റവന്യൂ ഇൻസ്പെക്ടർ സുരേഷ്ബാബു, എച്ച്.ഐ അജിത്ത്, ജെ.എച്ച്.ഐ. അജീഷ്, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ പാർക്കിങ് സംവിധാനം മറ്റു റോഡുകളിലും നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.

error: Content is protected !!