
Local News
കേരവികസനത്തിനായി സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരഗ്രാമം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് അനുമതി ലഭിച്ചു. തെങ്ങ് കൃഷിയുടെ അഭിവൃദ്ധിക്കായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉൽപാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം, എന്നീ സഹായ പദ്ധതികളും സംയോജിത പരിചരണ മുറകളുടെ ഭാഗമായി തടംതുറക്കൽ, കള നിയന്ത്രണം, പുതയിടീൽ, തൊണ്ട് കുഴിച്ചിടൽ, മണ്ണ് പരിപോഷണ വസ്തുക്കൾ, ജൈവ രാസ വളങ്ങൾ,ജീവാണു വളങ്ങൾ എന്നിവയുടെ പ്രയോഗം,പ്രായാധിക്യം വന്ന തെങ്ങുകൾ മുറിച്ചു മാറ്റി മേൽത്തരം തെങ്ങിൻതൈകൾ വച്ചു പിടിപ്പിക്കൽ, ഇടവിള കൃഷി തുടങ്ങിയ പദ്ധതികളുമാണ് കേരഗ്രാമം പദ്ധതിയിലുള്ളത്. 250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ പ്രദേശമാണ് കേരഗ്രാമമായി കണക്കാക്കുക.