ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി; 20 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഭാര്യ

Web Desk

ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിം​ഗിനെതിരെ നോട്ടിസ് അയച്ചു. ഓ​ഗസ്റ്റ് 28ന് കേസിൽ വാദം കേൾക്കും.ഭാര്യ ശാലിനി തൽവാറിനെ ഹണി സിംഗ് മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്നും ഹണിക്ക് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധം ഉണ്ടെന്നും പരാതിയിൽപറയുന്നു.

error: Content is protected !!