തടിമില്ലിനും ഫർണീച്ചർ ഷോപ്പിനും തീ പിടിച്ചു

Local News

മുക്കം മുൻസിപ്പാലിറ്റിയിൽ വട്ടോളി പറമ്പിൽ പ്രവർത്തിക്കുന്ന തടിമില്ലും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോപ്പിനും തീ പിടിച്ചു. ഇന്ന് പുലർച്ചെ 4:20 നോടെയാണ് സംഭവം .അതുവഴി കടന്നു പോകുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവർ പ്രജീഷ് വിവരം അറിയച്ചതിൻ്റെ അടിസ്ഥാനത്തിൽ മുക്കം ഫയർ & റെസ്ക്യൂ സേനാംഗങ്ങൾ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. വിവരം പെട്ടെന്ന് തന്നെ അറിയിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുതൊടികയിൽ , സീനിയർ ഫയർ ഓഫീസർ സി മനോജ്, കെ ടി ജയേഷ് , സുജിത് മിഥുൻ, അനീഷ് കുമാർ, മനുപ്രസാദ് സുബിൻ, ആദർശ്, രവീന്ദ്രൻ , ജോഷി, എന്നിവരുടെ നേതൃത്വത്തിൽ തീ പൂർണ്ണമായും അണച്ചു .

error: Content is protected !!