പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ പൊലിസ് പിടികൂടി

Local News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ മുക്കം പൊലിസ് പിടികൂടി. തഞ്ചാവൂർ സ്വദേശി അറുമുഖൻ എന്ന ചിന്നസ്വാമിയെയാണ് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലിസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. നെല്ലിക്കാപറമ്പ്- പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായിരുന്നു ഇയാൾ. മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ്.ഐ സാജു, വനിതാ സിവിൽ പൊലിസ് ഓഫിസറായ സ്വപ്ന, സിവിൽ പൊലിസ് ഓഫിസർമാരായ ശ്രീകാന്ത്, രതീഷ്, ഷിംജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!