വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പഞ്ചായത്തംഗങ്ങള്‍ കസ്റ്റഡിയില്‍

Web Desk

വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഡീസല്‍ ഒഴിച്ചു തീകൊളുത്താനായിരുന്നു ശ്രമം.സംഭവത്തില്‍ നെടുങ്കണ്ടം പഞ്ചായത്തംഗങ്ങളടക്കം രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളായ അജീഷ് , വിജയന്‍ എന്നിവരാണ് കസ്റ്റഡയിലുള്ളത്. തൂക്കുപാലം സ്വദേശി തങ്കമണിക്ക് നേരെയാണ് ആക്രമണം നടന്നത്.തങ്കമണി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

error: Content is protected !!