ഒതയമംഗലം മഹല്ല്: പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു , ഇത്തവണ വനിതാ ഭാരവാഹിയും

Local News

ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെ 2021-24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. കെ.ടി.മുഹമ്മദ് അബ്ദുറഹ്മാൻ പ്രസിഡന്റായും സെക്രട്ടറി ആയി കെ.സി. മുഹമ്മദലിയും തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായി എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത് പ്രധാനാധ്യാപികയായി വിരമിച്ച ഒ.സഫിയ ടീച്ചർ ആണ്. ടി. ടി. മുഹമ്മദ് അബ്ദുറഹ്മാൻ( വൈസ്. പ്രസിഡന്റ്),അബ്ദുൽ ഹകീം എം.ടി(ട്രെഷറർ ) മറ്റു ഭാരവാഹികൾ. ആകെ പതിനഞ്ച് അംഗങ്ങൾ ആണ് ഭരണസമിതിയിലുള്ളത്. ഇതിൽ മൂന്ന് പേർ വനിതകളാണ്. പതിനഞ്ചിലധികം നാമനിർദ്ദേശപത്രികകൾ സമർപ്പിക്കപ്പെടാത്തതുകൊണ്ടു വോട്ടെടുപ്പില്ലാതെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആവശ്യമായി വരുന്നപക്ഷം വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുപ്പ് നടത്തുന്ന രീതിയാണ് വർഷങ്ങളായി അവലംബിച്ചു വരുന്നത്.
മെമ്പർമാർ:കെ. മുഹമ്മദ് കുട്ടി, അബ്ദുൽ മജീദ് കിളിക്കോട്ട്, ഇ.പി.മെഹ്റുന്നീസ, ബനൂജ വടക്കുവീട്ടിൽ, അബ്ദുന്നാസിർ.ടി.പി, മുനീർ താന്നിക്കണ്ടി, ഡോ. ശഹീദ് റമദാൻ, അബ്ദുൽ ഗഫൂർ അമ്പലത്തിങ്ങൽ, ശഫീഖ് മാടായി, ഇൽയാസ് കെ.ടി. ഭാരവാഹി തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർ നിസാമുദ്ധീൻ.എ.എം നേതൃത്വം നൽകി. ഒ.ശരീഫുദ്ധീൻ, സാബിഖ് സമാൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!