അസമില്‍ ജനങ്ങള്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കുമെന്ന് മോദി

Web Desk

അസമില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിന്റെ സ്വത്വത്തെ അപമാനിക്കുകയും അക്രമം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അസമിലെ ജനങ്ങള്‍ സഹിക്കില്ലെന്നും മോദി പറഞ്ഞു.
എന്റെ രാഷ്ട്രീയ അനുഭവത്തിന്റെയും ജനങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍, ആളുകള്‍ അസമില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന് എനിക്ക് പറയാന്‍ കഴിയും. അസമിന്റെ സ്വത്വത്തെ അപമാനിക്കുകയും അക്രമം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല,” മോദി പറഞ്ഞു.

എന്നാല്‍, കഴിഞ്ഞദിവസം, അസമില്‍ ഇ.വി.എം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ സ്വാകാര്യ വാഹനത്തില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ബി.ജെ.പിക്ക് എതിരെ ഉയരുന്നത്.

error: Content is protected !!