ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കരിങ്കൊടി; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആരോഗ്യമേഖലയില്‍ കാസര്‍കോട് ജില്ലയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പുത്തൂരിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മന്ത്രി. പ്രതിഷേധിച്ച യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കാസർകോട് മെഡിക്കൽ കോളജിന്റെ നിർമാണം 10 വർഷമായിട്ടും പൂർത്തിയായിട്ടില്ല. കാസർകോട് മെഡിക്കൽ കോളജിനൊപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ അധ്യായനം തുടങ്ങും. മാത്രമല്ല, കാസർകോട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുത്തിട്ടില്ല. ഇതൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം.

error: Content is protected !!