ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം, ജലപീരങ്കിപൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി നാസിൻ പൂവിലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!